IndiaLatest

ഹോക്കിയില്‍ ഇന്ത്യയുടെ വനിതാ ടീം പുറത്ത്

“Manju”

ടോക്യോ: ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ വനിതാ ടീം പുറത്ത്. സെമി ഫൈനലില്‍ ഇന്ത്യയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു. ഇരട്ട ഗോളുകള്‍ നേടിയ ക്യാപ്‌ടന്‍ മരിയ നോയല്‍ ബരിയോനുവേനോ അര്‍ജന്റീനയുടെ വിജയ ശില്‍പിയായി.ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍ജിത് കൗര്‍ ഗോള്‍ നേടി. ഒരു ​ഗോളിന് പിന്നില്‍ നിന്നശേഷം രണ്ടു ​ഗോളുകള്‍ തിരിച്ചടിച്ചാണ് അര്‍ജന്റീന വിജയം സ്വന്തമാക്കിയത്. തോറ്റെങ്കിലും ഇന്ത്യ വെങ്കല മെഡലിനായി മത്സരിക്കും.

Related Articles

Back to top button