LatestTech

സിം കാര്‍ഡോ ഇന്റര്‍നെറ്റോ ഇല്ലാതെ മൊബൈല്‍ ഫോണില്‍ വീഡിയോ കാണാം

“Manju”

സിം കാര്‍ഡോ ഇന്റര്‍നെറ്റോ ഇല്ലാതെ മൊബൈല്‍ ഫോണില്‍ വീഡിയോ കാണാന്‍ പറ്റുമോയെന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും. എന്നാല്‍ അങ്ങനെ ഒരു സംവിധാനം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ടിവി ചാനലുകള്‍ ആസ്വദിക്കുന്നത് പോലെ മൊബൈല്‍ ഫോണില്‍ ടിവി ചാനലുകള്‍ ആസ്വദിക്കനാവും. ഡാറ്റാ നിരക്കുകളില്ലാതെ ഒടിടി കാണാനാവും. ഡയറക്ട്്്-ടു-മൊബൈല്‍ ബ്രോഡ്കാസ്റ്റിങ് ഉടന്ഡ യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്.

ഈ സാങ്കേതിക വിദ്യയുടെ പരീക്ഷണങ്ങള്‍ ഉടന്‍ 19 നഗരങ്ങളില്‍ നടക്കുമെന്നു ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു. സാംഖ്യ ലാബ്‌സ ്എന്ന വയര്‍ലെസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് സെമി കണ്ടക്ടര്‍ സൊല്യൂഷന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പൈലറ്റ് പ്രൊജക്ട് ആരംഭിക്കുക. സാംഖ്യ ലാബ്‌സും ഐഐടി കാണ്‍പൂരും ചേര്‍ന്നാണ് D2M  ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ യൂണികാസ്റ്റ് നെറ്റ് വര്‍ക്കുകളുമായി സംയോജിച്ച് വണ്‍-ടു- ഇന്‍ഫിനൈറ്റ് ആര്‍ക്കിടെക്ചര്‍ പ്രയോജനപ്പെടുത്തി ലീനിയര്‍, ഒടിടി വിഡിയോ സേവനങ്ങള്‍ നല്‍കാന്‍ സാംഖ്യയുടെ ബ്രോഡ്കാസ്റ്റിംഗ് സൊല്യൂഷന്‍ ‘സ്മാര്‍ട്ട്’ പൈപ്പുകള്‍ ഉപയോഗിക്കും.

രാജ്യത്ത് 80 കോടിയിലധികം സ്മാര്‍ട്ട്‌ഫോണുകള്‍ നിലവിലുണ്ട്. ഉപയോക്താക്കള്‍ ആക്‌സസ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ 69 ന്റെ ശതമാനവും വിഡിയോ ഫോര്‍മാറ്റിലാണ്. അതിനാല്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് ഇടയ്ക്ക് തടസം നേരിടുന്നത് പതിവാണെന്നും ഇതാണ് വിഡിയോകള്‍ ബഫറിങ്ങിന് ഇടയാക്കുന്നതെന്നും അപൂര്‍വ ചന്ദ്ര പറയുന്നു. ഒരു ബില്യണിലധികം മൊബൈല്‍ ഉപകരണങ്ങളിലേക്ക് എത്താന്‍ D2M ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യയ്ക്ക് കഴിവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

സ്മാര്‍ട്‌ഫോണില്‍ അധികമായി ചിപ്പുകളോ ഡോംഗിളോ ചേര്‍ക്കേണ്ടി വരും.
തുടക്കത്തില്‍ ഫോണുകളില്‍ വിഡിയോകള്‍ ലഭിക്കുന്ന ഡോംഗിളുകള്‍
വിപണിയിലേക്കെത്തിയേക്കും. 470-582 മെഗാഹെര്‍ട്‌സിന്റെ സ്‌പെക്ട്രം മുഴുവനായും ഇതിനായിഉപയോഗപ്പെടുത്തുമെന്നാണ് സൂചന വിഡിയോ ട്രാഫിക്കിന്റെ 30 ന്റെ ശതമാനത്തോളം ഡിടുഎമ്മിലേക്ക് മാറ്റുന്നത് 5G നെറ്റ്വര്‍ക്കുകളിലെ
തിരക്ക ്കുറയാന്‍ സഹായിക്കും.

 

Related Articles

Back to top button