Latest

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇരുമ്പന്‍പുളി

“Manju”

നമ്മുടെയെല്ലാം വീടുകളില്‍ ഉള്ളതും എന്നാല്‍ നമ്മളില്‍ പലരും അധികം ഉപയോഗിക്കാത്തതുമായ ഫലമാണ് ഇരുമ്പന്‍ പുളി. പുളിയും ചവര്‍പ്പും അധികമായതിനാല്‍ ഒട്ടുമിക്ക ആളുകളും ഇരുമ്പന്‍ പുളി ഉപയോഗിക്കാറില്ല.എന്നാല്‍ ഇരുമ്പന്‍പുളി ഔഷധ ഗുണം പലര്‍ക്കും അറിയാന്‍ സാധ്യതയില്ല. ഇരുമ്പന്‍പുളിയില്‍ ഔഷധഗുണമുള്ളത് ഇലയിലും കായിലുമാണ്. തൊലിപ്പുറത്തെ ചൊറിച്ചില്‍, നീര്‍വീക്കം, തടിപ്പ്, വാതം, മുണ്ടിനീര്‌, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകള്‍ അരച്ച്‌ കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്നു.

ഇരുമ്പന്‍പുളി അച്ചാര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുവാന്‍ ഇരമ്പന്‍പുളി ചൂടുവെള്ളത്തില്‍ ഇട്ട് തിളപ്പിച്ച്‌ കഷായം പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാന്‍ നല്ലതാണ്.വിറ്റാമിന്‍ സി ധാരാളമുള്ള ഇരുമ്പന്‍പുളി രോഗപ്രതിരോധ ശേഷിയെ കൂട്ടുന്നു ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുകയില്ല ഇതിന്റെ ഉപയോഗം കൊണ്ട്. കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു

Related Articles

Back to top button