KeralaLatest

കീം: കേരള എന്‍ട്രന്‍സ് പരീക്ഷ ഇന്ന്

“Manju”

തിരുവനന്തപുരം : എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ( കീം) ഇന്ന് നടക്കും. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷകള്‍. കേരളത്തിലെ 415 കേന്ദ്രങ്ങളിലും ഗാസിയാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

1,12,097 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാവിലെ 8.30 നും 9.30 നും ഇടയില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം. രാവിലെ 10 മുതല്‍ 12.30 വരെ ഒന്നാം പേപ്പറായ ഫിസിക്സിന്റെയും കെമിസ്ട്രിയുടേയും പരീക്ഷയാണ്.

ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ചുവരെ മാത്തമറ്റിക്സ് പരീക്ഷയും നടക്കും. ഭക്ഷണവും വെള്ളവും കുട്ടികള്‍ കരുതണം. പരീക്ഷാകേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ മാനദണ്ഡം ഉറപ്പാക്കിയിട്ടുണ്ട്. പരീക്ഷ നടത്താമെങ്കിലും റാങ്ക് ലിസ്റ്റ് കോടതിയുടെ ഉത്തരവില്ലാതെ പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്

Related Articles

Back to top button