IndiaLatest

ഡെല്‍ഹിയില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും

“Manju”

ന്യൂഡെല്‍ഹി: വരും ദിവസങ്ങളില്‍ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായാല്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനയുമായി ഡെല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. കോവിഡ് മൂന്നാം ഘട്ടത്തെ നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ നടത്തുകയാണ്. നഗരത്തിലെ പോസിറ്റീവ് നിരക്ക് 5 ശതമാനത്തില്‍ കൂടുതലായാല്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം സര്‍കാര്‍ പരിഗണിക്കുമെന്നും ജെയിന്‍ വ്യക്തമാക്കി. മൂന്നാം ഘട്ടത്തിന് മുന്നോടിയായി നഗരത്തില്‍ 37000 രോഗികള്‍ക്കായി കിടക്കകള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബുധനാഴ്‌ചത്തെ കണക്കനുസരിച്ച്‌ ഡെല്‍ഹിയില്‍ കോവിഡ് പോസിറ്റീവ് നിരക്ക് 0.08 ശതമാനമാണ്. 61 പുതിയ രോഗികളും രണ്ട് മരണവുമാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്. വിദഗ്ദ്ധ സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സത്യേന്ദര്‍ ജെയിന്‍ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചത്. നിരവധി മുതിര്‍ന്ന ഡോക്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. ഡെല്‍ഹിയില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ തുടങ്ങാനായി സര്‍ക്കാര്‍ നിരവധി സബ്‌സിഡി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

രണ്ടാം ഘട്ടത്തില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാലിന്ന് അന്‍പതിലേറെ പ്ലാന്റുകള്‍ ഡെല്‍ഹിയില്‍ സ്ഥാപിക്കാനായി. അവയില്‍ പലതും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇനിയൊരിക്കലും അത്തരമൊരു അവസ്ഥ ഉണ്ടാകില്ലെന്നും സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി.

Related Articles

Back to top button