KeralaKozhikodeLatest

സി.പി.എം. പ്രാദേശികനേതാവിന് കോവിഡ് ; സമ്പർക്കപ്പട്ടിക പുറത്തുവിടണമെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ

“Manju”

വി.എം.സുരേഷ്കുമാർ

വടകര : സി.പി.എം. പ്രാദേശികനേതാവിന് കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് മണിയൂരിൽ ജനങ്ങളുടെ ഭീതി ഒഴിവാക്കാൻ പഞ്ചായത്തിലെ കോവിഡ് രോഗികളുടെ സമ്പർക്കപ്പട്ടിക പുറത്തുവിടണമെന്നും മണിയൂരിൽത്തന്നെ പരിശോധനയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും പാറക്കൽ അബ്ദുള്ള എം.എൽ.എ. ആവശ്യപ്പെട്ടു.

നിർദേശംപാലിക്കാതെ മണിയൂരിലെ വിവിധപ്രദേശങ്ങളിൽ ചടങ്ങ് സംഘടിപ്പിച്ചതും അന്വേഷിക്കണം.

പഞ്ചായത്തിലെ ഒന്ന്, രണ്ട്, ഇരുപത്തിയൊന്ന് വാർഡുകളിൽ സി.ഐ.ടി.യു. യോഗങ്ങളും അമ്പതിലധികം ആളുകളെ പങ്കെടുപ്പിച്ച് വിപുലമായ യോഗങ്ങളും നടത്തിയതുകൊണ്ടാണ് പഞ്ചായത്തിനെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിക്കേണ്ടി വന്നതെന്ന് മണിയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി.

കോവിഡ് സ്ഥിരീകരിച്ച രണ്ടുപേർ സമൂഹത്തിൽ ഇടപെട്ടതും ബന്ധപ്പെട്ടതുമായ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

പഞ്ചായത്തും ആരോഗ്യവിഭാഗവും സുതാര്യമായി നടപടി സ്വീകരിച്ച് ജനങ്ങളുടെ ഭീതിയകറ്റണമെന്നും ബ്ലോക്ക് പ്രസിഡന്റ് സി.പി. വിശ്വനാഥൻ ആവശ്യപ്പെട്ടു. പഞ്ചായത്തിൽ തന്നെ കോവിഡ് ടെസ്റ്റ് നടത്താൻ സൗകര്യം ഒരുക്കണമെന്ന് മണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

 

Related Articles

Back to top button