IndiaLatest

ഔഷധി ചെയര്‍മാന്‍ കെആര്‍ വിശ്വംഭരന്റെ സംസ്കാരം ഇന്ന്

“Manju”

ഔഷധി ചെയർമാൻ കെആർ വിശ്വംഭരന്റെ സംസ്കാരം ഇന്ന് | Retd IAS officer KR  Viswambharan cremation
കൊച്ചി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഔഷധി ചെയര്‍മാനുമായ കെആര്‍ വിശ്വംഭരന്റെ സംസ്കാരം ഇന്നു നടക്കും. രാവിലെ 11 മണിക്ക് പച്ചാളം പൊതു ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം.
കാര്‍ഷിക സര്‍വകലാശാല മുന്‍ വി സി ആയിരുന്നു. ഔഷധി ചെയര്‍മാന്‍ ആയി സേവനം അനുഷ്ഠിച്ച്‌ വരികയായിരുന്നു.നടന്‍ മമ്മൂട്ടിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു വിശ്വംഭരന്‍. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന കെആര്‍ വിശ്വംഭരനെ കാണാനും മമ്മൂട്ടി എത്തിയിരുന്നു. ലോ കോളജില്‍ മമ്മൂട്ടിയുടെ സഹപാഠിയായിരുന്നു അദ്ദേഹം.
2016 ലാണ് ഔഷധി ചെയര്‍മാനായി കെആര്‍ വിശ്വംഭരന്‍ ചുമതലയേല്‍ക്കുന്നത്. ട്രാന്‍സ്ഫോമേഴ്സ് ആന്റ് ഇലക്‌ട്രിക്കല്‍സ് കേരള ലിമിറ്റഡ് ചെയര്‍മാന്‍-മാനേജിങ് ഡയറക്ടര്‍, റബ്ബര്‍ മാര്‍ക് മാനേജിങ് ഡയറക്ടര്‍, ഡിപിഐ ഡയറക്ടര്‍, കെബിപിഎസ് മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button