IndiaLatest

ട്രക്ക് ഡ്രൈവര്‍മാരെ ആദരിച്ചു

“Manju”

ഒരു മികച്ച വെയിറ്റ് ലിഫ്റ്ററാകാന്‍ ഇന്ത്യയുടെ ഒളിംപിക്സ് മെഡല്‍ ജേതാവ് മീരാഭായ് ചാനു നടത്തിയ കഠിനാധ്വാനവും ത്യാഗവും നിരവധിയാണ്. ടോക്യോ ഒളിംപിക്സില്‍ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ 202 കിലോഗ്രാം ഭാരം ഉയര്‍ത്തി ചാനു വെള്ളി മെഡല്‍ നേടിയപ്പോള്‍ രാജ്യം മുഴുവന്‍ അഭിമാനിച്ചു. ടോക്യോയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം, 26കാരിയായ വെയ്റ്റ് ലിഫ്റ്റര്‍ ഇംഫാലിലെ സ്പോര്‍ട്സ് അക്കാദമിയില്‍ എത്തിച്ചേരാന്‍ സഹായിച്ചിരുന്ന ട്രക്ക് ഡ്രൈവര്‍മാരെയാണ് ആദ്യം തെരഞ്ഞത്.വ്യാഴാഴ്ച മീരാഭായിയുടെ കുടുംബം ട്രക്ക് ഡ്രൈവര്‍മാരെ അവരുടെ ഗ്രാമങ്ങളിലെ വീടുകളിലെത്തി ആദരിച്ചു. “എനിക്ക് വീട്ടില്‍ നിന്ന് പരിശീലന കേന്ദ്രത്തിലേക്ക് പതിവായി ലിഫ്റ്റ് നല്‍കുന്ന ട്രക്ക് ഡ്രൈവര്‍മാരെ കാണാനും അവരുടെ അനുഗ്രഹം തേടാനും ഞാന്‍ ആഗ്രഹിച്ചു. എന്റെ കഠിനമായ പരിശീലനകാലത്ത് അവര്‍ എന്നെ ശരിക്കും സഹായിച്ചു. മണല്‍ കൊണ്ടുപോകുന്ന ട്രക്കറുകളിലാണ് ഞാന്‍ പരിശീലന കേന്ദ്രത്തില്‍ എത്തിയിരുന്നത്. അവര്‍ക്ക് ഇപ്പോള്‍ എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ ഞാന്‍ തയ്യാറാണ് ‘- മീരാഭായ് ചാനു ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

Related Articles

Back to top button