IndiaLatest

50 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്ത് രാജ്യം

“Manju”

ന്യൂഡെല്‍ഹി: രാജ്യത്ത് 50 കോടി ഡോസ് വാക്സിന്‍ നല്‍കിയത് കോവിഡിനെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൗരന്മാര്‍ക്ക് എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച്ചയാണ് 50 കോടി ഡോസ് വാക്സിന്‍ വിതരണം എന്ന നേട്ടം ഇന്‍ഡ്യ കരസ്ഥമാക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്‍ഡ്യ ചരിത്ര നേട്ടം കൈവരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 50 കോടി വാക്സിന്‍ ഡോസ് പൂര്‍ത്തിയാക്കിയത് ചരിത്ര നേട്ടമാണെന്ന് ബി ജെ പി അധ്യക്ഷന്‍ ജെപി നദ്ദയും പറഞ്ഞു.

രാജ്യത്ത് 18 മുതല്‍ 44 വയസിനിടയിലുള്ള 22,93,781 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനുകളും 4,32,281 രണ്ടാം ഡോസ് വാക്‌സിനുകളും വെള്ളിയാഴ്ച്ച വിതരണം ചെയ്തു. 18 മുതല്‍ 44 വയസിനിടയിലുള്ള 17,23,20,394 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്നും ആകെ 1,12,56,317 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കുന്നത്. കോവാക്സിന്‍, കൊവിഷീല്‍ഡ്, സ്പുട്നിക് വാക്സിനുകളാണ് ഇപ്പോള്‍ നല്‍കുന്നത്. 25 ശതമാനം സ്വകാര്യമേഖലക്കും അനുവദിച്ചിട്ടുണ്ട്.50 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്ത് രാജ്യം

Related Articles

Back to top button