IndiaLatest

റിലയന്‍സിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണ ഘട്ടത്തില്‍

“Manju”

മുംബൈ : മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ലൈഫ് സയന്‍സ് കോവിഡ് വാക്‌സിന്റെ ഉല്‍പ്പാദനം വൈകാതെ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിരോധ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് വിവരം . തുടര്‍ന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് അനുമതിതേടുക. അതെ സമയം ഇത് സംബന്ധിച്ച വിവരം റിലയന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ രാജ്യത്ത് ആറ് വാക്‌സിനുകള്‍ക്കാണ് അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവീഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക് എന്നിവ കൂടാതെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍, മൊഡേണ, കാഡില എന്നിവയുടെ വാക്‌സിനുമാണ് അനുമതിയുള്ളത്.

സെപ്റ്റംബര്‍ അഞ്ചിലെ അധ്യാപക ദിനത്തിനുമുമ്പ് സ്‌കൂള്‍ അധ്യാപകരുടെ കുത്തിവെപ്പ് പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കുട്ടികള്‍ക്കുള്ള വാക്‌സിന് ഇതുവരെ രാജ്യത്ത് അംഗീകാരം ലഭിച്ചിട്ടില്ല.

Related Articles

Back to top button