InternationalLatest

അദിതിയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി

“Manju”

ടോക്കിയോ: ഒളിമ്പിക് ഗോള്‍ഫില്‍ മികച്ച പ്രകടനം പുറത്തെടുത്ത് രാജ്യത്തിന് അഭിമാനമായ അദിതി അശോകിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അതിശയകരമായ പ്രകടനമാണ് അദിതി ടോക്കിയോ ഒളിമ്പിക്‌സില്‍ നടത്തിയതെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. നേരിയ വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായതെങ്കിലും, അതിലും വലുതാണ് നിങ്ങള്‍ രാജ്യത്തിനായി നല്‍കിയതെന്നും പ്രധാനമന്ത്രി ആശംസിച്ചു. ‘ അദിതി നന്നായി കളിച്ചു. അമ്പരപ്പിക്കുന്ന പ്രകടനമാണ് നിങ്ങള്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ നടത്തിയത്. നേരിയ വ്യത്യാസത്തില്‍ ഒരു മെഡല്‍ നഷ്ടമായിട്ടുണ്ടാകും. പക്ഷേ ഒരു പുതിയ പാത വെട്ടിത്തളിച്ച്‌ കൊണ്ട് അതിലുമേറെ വലിയ കാര്യമാണ് നിങ്ങള്‍ രാജ്യത്തിനായി നല്‍കിയത്. ഭാവിയിലേക്ക് താങ്കള്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നുംപ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

മെഡല്‍ നേടാനായില്ലെങ്കിലും രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും അദിതിക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഗോള്‍ഫ് വനിത വിഭാഗം വ്യക്തിഗത സ്‌ട്രോക് പ്ലേ ഇനത്തില്‍ അദിതി നാലാം സ്ഥാനമാണ് നേടിയത്. നേരിയ വ്യത്യാസത്തിലാണ് അദിതിക്ക് വെങ്കലം നഷ്ടമായത്. വനിത ഗോള്‍ഫ് താരങ്ങള്‍ക്ക് വേണ്ടിയുള്ള അമേരിക്കന്‍ സംഘടനയായ യദ് ലേഡീസ് പ്രഫഷണല്‍ ഗോള്‍ഫ് അസോസിയേഷന്‍ റാങ്കിങ് പ്രകാരം 200ാം സ്ഥാനത്താണ് അദിതി. ഇന്ത്യന്‍ സംഘം ടോക്കിയോയില്‍ എത്തുമ്പോഴൊന്നും മെഡല്‍ സാദ്ധ്യതയുള്ള താരങ്ങളുടെ പട്ടികയില്‍ അദിതി ഇല്ലായിരുന്നു. അവിടെ നിന്നും അസാമാന്യ പ്രകടനം പുറത്തെടുത്താണ് അദിതി രാജ്യത്തിന് അഭിമാനമായത്.

Related Articles

Back to top button