International

ബാധ ഒഴിപ്പിക്കൽ: മന:ശാസ്ത്രജ്ഞയ്‌ക്കെതിരെ യുവാവ് കോടതിയിൽ

“Manju”

വാഷിങ്ടൺ: മുൻ കാമുകിയുടെ ശാപം മാറ്റിതരാമെന്ന് പറഞ്ഞ മന:ശാസ്ത്രജ്ഞയ്‌ക്കെതിരെ പണം തട്ടിപ്പു കേസിൽ പരാതിയുമായി യുവാവ് കോടതിയിൽ. കാലിഫോർണിയിലാണ് സംഭവം. മൗറോ റെസ്‌ട്രെപോ എന്ന് യുവാവാണ് മന:ശാസ്ത്രജ്ഞയായ സോഫിയ ആഡംസിനെതിരെ പരാതി നൽകിയത്. ടൊറൻസ് സുപ്പീരിയർ കോടതിയിലാണ് 25000 ഡോളർ നഷ്ടപരിഹാരമായി ലഭിക്കണമെന്ന് പറഞ്ഞ് യുവാവ് സമീപിച്ചത്.

ഓൺലൈനിലൂടെയാണ് മൗറോ മന:ശാസ്ത്രജ്ഞയായ ആഡംസിനെ സഹായതിനായി സമീപിച്ചത്. തനിക്ക് ശാപമുണ്ടെന്നും അതുകൊണ്ടാണ് യുവാവിന്റെ കുടുംബത്തിൽ സന്തോഷം ഇല്ലാത്തതെന്നുമായിരുന്നു സോഫിയ പറഞ്ഞ വിശ്വസിപ്പച്ചിരുന്നത്. മുൻകൂറായി ആയിരം ഡോളർ നൽക്കണമെന്നും സോഫിയ പറഞ്ഞതായി യുവാവ് കോടതിയിൽ പറഞ്ഞു.

കല്യാണം കഴിക്കുന്നതിനുള്ള എല്ലാ തടസവും മാറ്റി തരാമെന്ന് പറഞ്ഞതല്ലാതെ, ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഉറക്കമില്ലായ്മ നിത്യസംഭവമായതായും മാനസിക പ്രശ്നങ്ങൾ വർധിച്ചതായും യുവാവ് പരാതിയിൽ പറയുന്നു.

Related Articles

Back to top button