മൂന്നു സംവിധായകര്‍, ഒരു ചിത്രം ; ‘നിഗൂഡം’
മൂന്നു സംവിധായകര്‍ ഒത്തുചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ‘നിഗൂഢം‘ ഷൂട്ടിംഗ് തുടങ്ങി.ചിത്രീകരണം ഫെബ്രുവരി 24 വെള്ളിയാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു. നവാഗതരായ അജേഷ് ആന്റണി, അനീഷ്, ബി.ജെ. ബെപ്സണ് നോര്‍ബല്‍ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച സംവിധാനം ചെയ്യുന്നത്. ജി ആന്റ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജേഷ് എസ്.കെയാണ് നിര്‍മാണം.
മലയിന്‍കീഴിലെ ഒരിടത്തരം വീട്ടില്‍ നടന് ഇന്ദ്രന്‍സ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, ബേബി സ്വര അരുണ്‍ എന്നിവര്‍ ആദ്യ രംഗത്തില്‍ അഭിനയിച്ചു. പ്രത്യേക ലക്ഷ്യത്തോടെ ചിത്രകാരനായ ശങ്കര്‍ നടത്തുന്ന ഒരു യാത്രയും അതിലൂടെ തിരിച്ചറിയുന്ന നിഗൂഢതകളുടേയും ചലച്ചിത്രാവിഷ്ക്കാരണമാണീച്ചിത്രം.
അനൂപ് മേനോന്, ഗൗതമി നായര്‍, റോസ്ലിന് ജോളി, അരിസ്റ്റോ സുരേഷ്, ശിവകാമി, എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങള്‍ – കൃഷ്ണചന്ദ്രന്, സംഗീതം – റോണി റാഫേല്‍. പ്രദീപ് നായരാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് – സോബിന്‍ സോമന്, മേക്കപ്പ് – സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും ഡിസൈന്‍ – ബ്യൂസി ബേബി ജോണ്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ശങ്കര്‍ എസ്.കെ., ഫിനാന്‍സ് കണ്ട്രോളര് – സന്തോഷ് വെണ്‍പകല്‍, പ്രൊഡക്ഷന്‍ മാനേജര്‍ – കുര്യന് ജോസഫ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – ഹരി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്ട്രോളര് – എസ്. മുരുകന്, പി.ആര്.ഒ.- വാഴൂര്‍ ജോസ്, ഫോട്ടോ – അജി മസ്ക്കറ്റ്. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ചിത്രീകരണം.