IndiaInternationalLatest

നീരജ് ചോപ്രയ്ക്ക് ഇന്‍ഡിഗോയില്‍ സൗജന്യ യാത്ര വാഗ്ദാനം

“Manju”

ചരിത്രം തിരുത്തി കുറിച്ച നീരജ് ചോപ്രയ്‌ക്ക് വമ്പൻ ഓഫറുമായി ഇൻഡിഗോ എയർലൈൻസ്  | indigo|Neeraj Chopra|olympic|gold winner
ന്യൂഡല്‍ഹി: ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ സുവര്‍ണ ശോഭയുള‌ള ചരിത്രമായ നീരജ് ചോപ്രയ്ക്ക് വാഗ്ദ്ധാനങ്ങളുടെയും സമ്മാനങ്ങളുടെയും പെരുമഴ. രാജ്യത്തിന് അഭിമാനമായ നീരജിന് സൗജന്യ യാത്ര വാഗ്ദ്ധാനം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌.
നീരജ് ചോപ്രയ്ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ യാത്രയാണ് ഇന്‍ഡിഗോ വാഗ്ദ്ധാനം ചെയ്തിരിക്കുന്നത്. കഠിനാധ്വാനത്തിലൂടെയും അഭിനിവേശത്തിലൂടെയും എന്തും നേടാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് കാണിച്ചുതന്ന നീരജ്, ഭാവിയിലെ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് പ്രചോദനമാകുമെന്ന് ഇന്‍ഡിഗോ സിഇഒ റൊണോജോയ് ദത്ത പറഞ്ഞു.
ഇന്‍ഡിഗോയ്ക്ക് പുറമെ, കര്‍ണ്ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്‌ആര്‍ടിസി) നീരജ് ചോപ്രയ്ക്ക് സൗജന്യ യാത്ര ഓഫര്‍ ചെയ്തിരുന്നു. സംസ്ഥാനത്തിനകത്തും, പുറത്തും ആജീവനാന്തം സൗജന്യമായി യാത്ര ചെയ്യാമെന്നായിരുന്നു അവരുടെ വാഗദ്ധാനം.

Related Articles

Back to top button