KeralaLatest

ജില്ലയിലെക്കുള്ള 15 പ്രവേശനപാതകൾ അടച്ചു.

“Manju”

ഹരികൃഷ്ണൻ ജി

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെക്കുള്ള 15 പ്രവേശനപാതകൾ അടച്ചു. അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ഈ പാതകളിലൂടെ ജില്ലയിലേക്ക് പ്രവേശനം. അങ്ങനെ എത്തുന്ന എല്ലാവരും പൂർണമായി ക്വോറന്റീനിൽ പ്രവേശിക്കണം. അയൽ ജില്ലകളുമായി ബന്ധിപ്പിക്കുന്ന റോഡുകളെല്ലാം ഇന്നലെ മുതൽ കർശനമായ പോലീസ് നിയന്ത്രണത്തിലായി. സർക്കാർ ഇളവ് അനുവദിച്ചിരിക്കുന്ന വിഭാഗങ്ങൾക്ക് മാത്രമേ പ്രവേശനം സാധ്യമാകൂ. ആരോഗ്യവകുപ്പും പരിശോധനയ്ക്ക് ഉണ്ട്. എല്ലാ ചെക്കിങ് പോയിന്റുകളിലും ഒരു എസ് ഐ യോ എ എസ് ഐ യോ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നു.

അടച്ച് പാതകളിലെ ചെക്കിങ് പോയിൻറ്കൾ.

ആലപ്പുഴ: കൊല്ലം ജില്ലയുടെ അതിർത്തിയായ ഓച്ചിറ.

പത്തനംതിട്ട അതിർത്തിയിൽ: വീയപുരം, ആദിക്കാട്ടുകുളങ്ങര, നൂറനാട്,കുടശ്ശനാട്, ചെങ്ങന്നൂർ കാരക്കാട്, പ്രാവിന്കൂട്, വള്ളികുന്നം ,കാമ്പിശ്ശേരിമുക്ക്, മാന്നാർ സൈക്കിൾ മുക്ക്,എടത്വ നീരേറ്റുപുറം

കോട്ടയം അതിർത്തിയിൽ : കിടങ്ങറ തണ്ണീർമുക്കം,വാലടി, കരിനാട്ടുവാല

എറണാകുളം അതിർത്തിയിൽ : അരൂർ ബൈപ്പാസ് ,അരൂർ ചാപ്പകടവ്.

Related Articles

Leave a Reply

Back to top button