IndiaLatest

5 സൈനികർ കൊല്ലപ്പെട്ടത് : അതിർത്തിയിൽ പടയൊരുക്കം

“Manju”

ന്യൂഡൽഹി• അതിർത്തിയിലുണ്ടായ സംഘർഷത്തിൽ കേണലുൾപ്പെടെ മൂന്നു ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചതിനു പിന്നാലെ അതിർത്തി താവളങ്ങളിൽ പടയൊരുക്കം നടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ കര, വ്യോമ സേനാ താവളങ്ങൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ലഡാക്കിലെ ഗാൽവാൻ താഴ്‍‍വരയിലാണ് തിങ്കളാഴ്ച വൈകിട്ട് സംഘർഷമുണ്ടായത്. ഇന്ത്യൻ സേന കടന്നാക്രമിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം. സംഘർഷത്തിൽ 5 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചൈനീസ് സേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Related Articles

Back to top button