IndiaLatest

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് എക്സ്പേ: യുപിഐ സേവനം ആരംഭിച്ചു

“Manju”

പുതിയ സേവനവുമായി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് എക്സ്പേ. ഉപയോക്താക്കള്‍ക്കായി എക്സ്പേ. ലൈഫ് (XPay.Life) യുപിഐ സേവനമാണ് അവതരിപ്പിച്ചത്. എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താന്‍ ഫിന്‍ടെക്കിന്റെ യുപിഐ സേവനം സഹായിക്കും. രാജ്യത്തെ ആദ്യ ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ട്രാന്‍സാക്ഷന്‍ നെറ്റ്‌വര്‍ക്ക് എന്ന് അവകാശപ്പെടുന്ന ഫിന്‍ടെക്കാണ് എക്സ്പേ.

ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കാന്‍ റൂറല്‍ ബാങ്കുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ എക്സ്പേ പ്രവര്‍ത്തിക്കുന്നുണ്ട്. എക്സ്പേ പദ്ധതിയില്‍ ഇടത്തരം വായ്പകള്‍ നല്‍കാനുള്ള സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തോളം ഗ്രാമങ്ങളിലാണ് എക്സ്പേ പ്രവര്‍ത്തിക്കുന്നത്.

മൊബൈല്‍ ആപ്പ്, ബാങ്കിംഗ് സൗകര്യമുള്ള സഞ്ചരിക്കുന്ന വാന്‍, വെബ്സൈറ്റ് എന്നിവയിലൂടെയാണ് ഉപയോക്താക്കള്‍ക്ക് എക്സ്പേ സേവനങ്ങള്‍ ലഭ്യമാകുക.

Related Articles

Back to top button