IndiaLatest

പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം

“Manju”

ഡല്‍ഹി ; ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ രണ്ടാം ഘട്ടം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉച്ചയ്‌ക്ക് 12:30 ന് നടക്കുന്ന പരിപാടിയില്‍, പ്രധാനമന്ത്രി ഉജ്ജ്വലയുടെ ഗുണഭോക്താക്കളുമായി സംവദിക്കും. രാജ്യത്തെ അഭിസംബോധനയും ചെയ്യും.

ബിപിഎല്‍ കുടുംബങ്ങളിലെ 5 കോടി വനിതകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഉജ്ജ്വല യോജന   2016 ലാണ് ആരംഭിച്ചത്. 2018 ഏപ്രിലില്‍ ഈ പദ്ധതി വിപുലീകരിച്ച്‌ ലക്ഷ്യം 8 കോടി എല്‍പിജി കണക്ഷനുകളായി പരിഷ്കരിച്ചു. ലക്ഷ്യമിട്ട തീയതിക്ക് ഏഴ് മാസം മുമ്പ്  2019 ഓഗസ്റ്റില്‍ ഈ ലക്ഷ്യം കൈവരിച്ചു. പണമടയ്ക്കാതെ ലഭിക്കുന്ന ഗ്യാസ് കണക്ഷനോടൊപ്പം ആദ്യ റീഫില്ലും ഹോട്ട് പ്ലേറ്റും ഗുണഭോക്താക്കള്‍ക്ക് ഉജ്ജ്വല 2.0 ല്‍ സൗജന്യമായി ലഭിക്കും.

Related Articles

Back to top button