KeralaLatestMalappuram

ശാന്തിഗിരി ആശ്രമം നൂറ് ഭവനങ്ങളിൽ ‘വീട്ടിലൊരു ഔഷധതൈ ‘നട്ടുപിടിപ്പിക്കുന്നു

“Manju”

താനൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമം മലപ്പുറം ഏരിയയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ആത്മബന്ധുക്കളുടെ നൂറ് ഭവനങ്ങളിൽ ‘വീട്ടിലൊരു ഔഷധ തൈപദ്ധതി നടപ്പിലാക്കുമെന്ന് ആശ്രമം തെയ്യാല ബ്രാഞ്ച് ഇൻ-ചാർജ് സ്വാമി ഭാസുര ജ്ഞാനതപസ്വി അറിയിച്ചു .

ആയുർവേദത്തിന്റെ പ്രാധാന്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാ വീടുകളിലും ഔഷധത്തോട്ടം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും സ്വാമി സൂചിപ്പിച്ചു .പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആര്യവേപ്പിന്റെ തൈ നട്ടു കൊണ്ട് സ്വാമി നിർവഹിച്ചു .

അസിസ്റ്റൻറ് ജനറൽ കൺവീനർ എൻ .പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു .ഔഷധ തൈകൾക്കൊപ്പം മാവ് ,പ്ലാവ് ,പേര എന്നിവയും വീടുകളിൽ വച്ചുപിടിപ്പിക്കുന്നതാണ്. പി .വി.സതീശൻ, പി .എം ചന്ദ്രശേഖരൻ, കെ .സതീഷ്, കെ .പി ഷൈജു എന്നിവർ പങ്കെടുത്തു .

Related Articles

Back to top button