IndiaLatest

കാനഡ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ലക്ഷ്യ സെന്‍

“Manju”

കാല്‍ഗറി: കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഫൈനലില്‍ ചൈനയുടെ ലി ഷിഫെങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (സ്‌കോര്‍: 21-18, 22-20) പരാജയപ്പെടുത്തിയാണ് 21-കാരനായ ലക്ഷ്യ കിരീടമുയര്‍ത്തിയത്. താരത്തിന്റെ രണ്ടാം സൂപ്പര്‍ 500 കിരീടമാണിത്. നേരത്തേ 2022-ലെ ഇന്ത്യ ഓപ്പണിലും ലക്ഷ്യ കിരീടം സ്വന്തമാക്കിയിരുന്നു.

ഈ വര്‍ഷം ലക്ഷ്യ നേടുന്ന ആദ്യ കിരീടമാണിത്. കടുത്ത പോരാട്ടത്തിലൊടുവിലാണ് താരം ലി ഷിഫെങ്ങിനെ കീഴടക്കിയത്. നേരത്തേ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (സ്‌കോര്‍: 21-17, 21-14) പരാജയപ്പെടുത്തിയായിരുന്നു ലക്ഷ്യയുടെ ഫൈനല്‍ പ്രവേശനം.

‘ഈ വര്‍ഷം എനിക്ക് അത്ര മികച്ചതായിരുന്നില്ല. ഒളിമ്പിക്‌സിനുള്ള യോഗ്യത മത്സരങ്ങള്‍ വരുന്നതിന് മുന്നോടിയായുള്ള ഈ വിജയം എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു’- ലക്ഷ്യ സെൻ പറഞ്ഞു.

Related Articles

Back to top button