LatestThiruvananthapuram

വിവിധ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

“Manju”

തിരുവനന്തപുരം: ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ കെ-ലാംപ്‌സ് (പാര്‍ലമെന്ററി സ്റ്റഡീസ്)ന്റെ ആഭിമുഖ്യത്തില്‍ 2023 ആഗസ്റ്റ് വരെ നടത്തുന്ന വിവിധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 10) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിയമസഭാംഗങ്ങള്‍ക്കായി നിയോജക മണ്ഡല പ്രത്യേക വികസനനിധിയുടെയും ആസ്തി വികസന ഫണ്ടിന്റെയും വിനിയോഗം സംബന്ധിച്ച കാര്യങ്ങള്‍ പരിചയപ്പെടുത്തുന്ന പരിപാടിയും നടക്കും.

സഭാ സമ്മേളനത്തിന് ശേഷം നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടക്കുന്ന പരിപാടിയില്‍ സ്പീക്കര്‍ എം.ബി രാജേഷ് അധ്യക്ഷനായിരിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതം ആശംസിക്കും. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ സന്ദേശം നല്‍കും. നിയോജക മണ്ഡല വികസന ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച വിഷയങ്ങള്‍ സാമാജികര്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും.

Related Articles

Back to top button