IndiaLatest

ജിഎസ്ടി നിരക്കുകളില്‍ മാറ്റം

“Manju”

ചെന്നൈ: ജിഎസ്ടി നിരക്കുകളില്‍ മാറ്റം. റെഡി ടു കുക്ക് ദോശ, ഇഡ്ഡലി, കഞ്ഞി മിശ്രിതം അടക്കമുള്ളവയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് 18 ശതമാനമായി ഉയര്‍ത്തും. അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിങ് (എഎആര്‍) തമിഴ്‌നാട് ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പൊടി രൂപത്തില്‍ വില്‍ക്കുന്നവയ്ക്കാണ് നിരക്ക് ബാധകമാകുയെന്ന് അധികൃതര്‍ അറിയിച്ചു.

ദോശമാവ്, ഇഡ്ഡലി മാവ് എന്നിവയ്ക്ക് അഞ്ച് ശതമാനമാണ് ജിഎസ്ടി നിരക്കായി ഇടാക്കുക. ബജ്‌റ, ജൊവര്‍, റാഗി, മള്‍ട്ടി ഗ്രെയ്ന്‍ കഞ്ഞി മിശ്രിതം തുടങ്ങിയ 49 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണ ഭവന്‍ ഫുഡ്‌സ് ആന്‍ഡ് സ്വീറ്റ്‌സ് ആണ് അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങിനെ സമീപിച്ചത്.

Related Articles

Back to top button