IndiaLatest

എന്‍.സി.ഇ.ആര്‍.ടി.ക്ക്’ഡീംഡ് സര്‍വകലാശാല’ പദവി

“Manju”

ന്യൂഡല്‍ഹി: നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച്‌ ആന്‍ഡ് ട്രെയിനിങ്ങിന് (എന്‍.സി..ആര്‍.ടി.) ‘ഡീംഡ് സര്‍വകലാശാലപദവി നല്‍കാന്‍ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഇത്തരത്തില്‍ ആരംഭിക്കുന്ന സ്ഥാപനങ്ങളില്‍ ബിരുദ, ബിരുദാനന്തര, ഗവേഷണ ബിരുദ കോഴ്‌സുകള്‍ നടത്താം. കോഴ്സ് ഘടന, പരീക്ഷകളുടെ നടത്തിപ്പ്, മാനേജ്മെന്റ് തുടങ്ങിയ കാര്യങ്ങളില്‍ സ്വയംഭരണാവകാശവും എന്‍.സി..ആര്‍.ടി.ക്ക് ലഭിക്കും.

എന്‍.സി..ആര്‍.ടി.യുടെ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ (ആര്‍...) വിവിധ സര്‍വകലാശാലകളുമായി സഹകരിച്ചാണ് നിലവില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ നടത്തുന്നത്.

Related Articles

Back to top button