KeralaLatest

കൃപ ഹോം സൊല്യൂഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.

“Manju”

പുത്തൂര്‍ (കൊട്ടാരക്കര) : വീട് നിര്‍മ്മാണത്തിനാവശ്യമായ എല്ലാ ഉപകരണങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കി കൃപ ഹോം സൊല്യൂഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. പത്തനാപുരം എം.എല്‍.. കെ.ബി.ഗണേഷ് കുമാര്‍ തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വിശിഷ്ടാതിഥിയായിരുന്നു. രവി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് & റിസോര്‍ട്ട്സ് ഡയറക്ടര്‍ ഷെഫ് സുരേഷ് പിള്ള മുഖ്യാതിഥിയും കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ. ഷാജു പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണന്‍., വൈസ് പ്രസിഡന്റ് അഡ്വ. സുമലാല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍ രശ്മി, ബി.ജെ.പി. കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബൈജു ചെര്‍പ്പൊയ്ക എന്നിവര്‍ സംബന്ധിച്ചു. വീട് നിര്‍മ്മാണത്തിനാവശ്യമായ അന്തര്‍ദ്ദേശീയ ഗുണനിലവാരത്തിലുള്ള ബ്രാന്‍ഡുകളായ കൊറോവിറ്റ്, അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് തുടങ്ങിയ മികച്ചതും ഗുണനിലവാരമുള്ളതുമായ മെറ്റീരിയലുകള്‍ മിനിമം ബജറ്റില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുവാന്‍ ഉദ്ദേശിച്ചാണ് കൃപ ഹോം സൊല്യൂഷന്‍സ് ആരംഭിച്ചിരിക്കുന്നത്. ഗ്രോ ഹെഡ്, അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ്, ബെര്‍ജര്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ എല്ലാവിധ ബ്രാന്റുകളും ഇവിടെ ലഭ്യമാണ്. നൂതന ആര്‍ക്കിടെക്ച്ചറല്‍ ഡിസൈനുകള്‍ക്ക് യോജ്യമായ വിവിധ ബ്രാന്റുകള്‍ സ്റ്റുഡിയോയില്‍ കണ്ട് സെലക്ട് ചെയ്യുന്നതിനുള്ള സൗകര്യം ഉള്ളതിനാല്‍ ബ്രാന്‍ഡുകളുടെ സെലക്ഷന്‍ സുഗമമായിരിക്കുമെന്ന് പ്രൊപ്രൈറ്റര്‍മാരായ വിനയന്‍ ജെ. എസ്, പ്രതാപ് കെ.പുഷ്പാകരന്‍ എന്നിവര്‍ അറിയിച്ചു. മെറ്റീരിയലുകള്‍ ബെസ്റ്റ് ബ്രാന്‍ഡ്, ബെസ്റ്റ് സെലക്ഷന്‍, ബെസ്റ്റ് റേറ്റ് എന്നരീതിയില്‍ പൊതുസമൂഹത്തിന് ലഭ്യമാക്കുവാനാണ് കൃപ ഹോം സൊല്യൂഷന്‍സ് ഉദ്ദേശിക്കുന്നത്. മൂന്ന് നിലകളിലായി വിപുലമായ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്.

കോണ്ടാക്ട് നമ്പര്‍ : വിനയന്‍  – 96451 23467

Customer care: 860 6123 467

 

Related Articles

Back to top button