KeralaLatest

കോവിഡ് വ്യാപനം; മാ​സ് ടെ​സ്റ്റി​ന് തയ്യാറെടുത്ത് സംസ്ഥാന സ​ര്‍​ക്കാ​ര്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കോ​വി​ഡി​ന്റെ ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തി​നെ തുടര്‍ന്ന് മാസ് ടെസ്റ്റ് നടത്താന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. വ​രു​ന്ന ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ട​ര​ല​ക്ഷം പേ​ര്‍​ക്ക് പ​രി​ശോ​ധ​ന ന​ട​ത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​യി​രി​ക്കും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക. തെ​ര​ഞ്ഞെ​ടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ​ങ്കെ​ടു​ത്ത​വ​രെ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും.ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്ത് 8,778 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും കു​ത്ത​നെ ഉ​യ​ര്‍​ന്നി​രു​ന്നു. 13.45 ശ​ത​മാ​ന​മാ​ണ് വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ​ത്. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ രോ​ഗി​ക​ള്‍ 1,000 ക​ട​ക്കു​ക​യും ചെ​യ്തു. ഈ സാഹചര്യത്തിലാണ് മാസ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം.

Related Articles

Back to top button