KeralaLatest

രാജീവ് ഗാന്ധി നാഷണൽ എക്സലന്‍സ് അവാർഡ് 2021 സലിൻ കൊല്ലംകുഴിക്ക്

“Manju”

കടുത്തുരുത്തി: ലോകമെമ്പാടുമുള്ള ഒരുലക്ഷം കൊറോണ വാരിയേഴ്സിനെ ആദരിക്കുകയാണ്. ഇക്കൂട്ടത്തിൽ പരിസ്ഥിതി സംരക്ഷണ സമിതിയുടെ പ്രവർത്തകനായ സലിൻ കൊല്ലകുഴിയെയും ആദരിക്കുന്നുണ്ട്. കോവിഡ പ്രതിരോധപ്രവർത്തനങ്ങളിൽ തന്‍റേതായ രീതിയിൽ പ്രവർത്തിച്ചതിനാണ് ആദരിക്കുന്നത്.
35 വർഷമായി രാഷ്ട്രീയ പ്രവർത്തനം മുതൽ സോഷ്യൽ പ്രവർത്തനം നടത്തുന്ന സലിൻ അടിയുറച്ച ആദർശ ധീരനും, സത്യസന്ധനുമായ പ്രവർത്തകനാണ്. അഴിമതി കറ പുരളാത്ത ലാളിത്യത്തിന്റെ പ്രഭ സ്ഭുരിക്കുന്ന അദ്ദേഹം ഏത് പ്രതിന്ധികളിലും പിടിച്ച് നിൽക്കുന്നയാളാണ്.
സ്വന്തം അദ്ധ്വാനഫലം കൊണ്ട് രാഷ്ട്രീയ പ്രവർത്തനവും, സോഷ്യൽ പ്രവർത്തനവും നടത്തിയിട്ടുള്ള സലിൻ, കൊറോണയുടെ മുൻപും ഇപ്പോഴും ചെറിയ ചെറിയ കാരുണ്യ പ്രവർത്തനങ്ങള്‍ നടത്തി പോരുന്നു. ചെറിയ കാര്യങ്ങളിൽ പോലും വിശ്വസ്തനും സത്യസന്ധനുമായ സലിൻ വർഷങ്ങങ്ങൾക്ക് മുൻപ് കേരളാ പരിസ്ഥിതി എന്ന സംഘടന രൂപീകരിച്ചു.
പരിസ്ഥിതിക്കും പ്രകൃതിക്കും നാശം വരുന്നവർക്കെതിരെ പോരാടുന്ന സ്വഭാവം സലിനുണ്ട്. ഒരു നല്ല രാഷ്ട്രീയ പ്രവർത്തകനുമാണ് അദ്ദേഹം. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബമാണ് സലിന്റേത്. ഇന്ത്യയിൽനിന്നുള്ള പഞ്ചായത്തുകളിൽ 253163 പഞ്ചായത്ത് വാർഡിൽ നിന്നും 30 ലക്ഷം അപേക്ഷകളിൽ നിന്നും ആണ് ഈ അവാർഡിന് അർഹരെ സെലക്ട് ചെയ്യുക.
നേഴ്സ്, ഡോക്ടേഴ്സ്, മീഡിയക്കാർ, സോഷ്യൽ വർക്കേഴ്സ്, ചാരിറ്റി പ്രവർത്തകർ, സ്വന്തം നിലയിൽ സംഘടനാ പ്രവർത്തനം നടത്തുന്നവര്‍ എന്നിവരില്‍ നിന്നാണ് അർഹരായവരെ അവാർഡിന് സെലക്ട് ചെയ്തിട്ടുള്ളത്.
ഈ അവാർഡ് ലോകമെമ്പാടുമുള്ള ഒരു പാട് രാജ്യങ്ങളിൽ ഓർഗനൈസ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഒന്നാമത്തെതും, രണ്ടാമത്തെതും അവാർഡ് ചടങ്ങ് ഡൽഹി കോൺഗ്രസ് പ്രദേശ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഭവൻ ഡൽഹി ഹെഡ് കോട്ടേഴ്സിൽ വെച്ചാണ് നടക്കുക. 20 ഓഗസ്റ്റ് 2021 രാജീവ് ഗാന്ധിയുടെ 77 -ാം ജന്മദിനം മുതൽ ആണ് സമ്മേളനം നടക്കുന്നത്.

Related Articles

Back to top button