Latest

ബസ്സുകളില്‍ യാത്രികര്‍ക്ക് സൈക്കിളും കൊണ്ടുപോകാം

“Manju”

അബൂദബിയില്‍ ബസ്സുകളില്‍ യാത്രികര്‍ക്ക് ഇനിമുതല്‍ സൈക്കിളുകളും കൊണ്ടുപോകാം. ഗതാഗത വകുപ്പാണ് ഈ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. അല്‍റീം ദ്വീപിനെയും ഹുദൈരിയാത്ത് ദ്വീപിനെയും ബന്ധിപ്പിക്കുന്ന 73ാം നമ്പര്‍ ബസ്സുകളിലാണ് സൈക്കിള്‍ കൊണ്ടുപോവുന്നതിന് സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് അബൂദബി മുനിസിപാലിറ്റീസ് ആന്‍റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്‍റര്‍ (.ടി.സി.) അറിയിച്ചു. സൈക്കിള്‍ സവാരി സംസ്‌കാരത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ബസ് യാത്ര പൂര്‍ത്തിയാക്കിയ ശേഷം അവിടെ നിന്ന് നഗരത്തിന്റെ മുക്കുമൂലകളിലേക്കും വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും ആളുകള്‍ക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്നതിന് അവസരമൊരുക്കുകയാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

Related Articles

Back to top button