LatestThiruvananthapuram

പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം ഉടന്‍ പൂത്തിയാക്കും

“Manju”

തിരുവനന്തപുരം : സര്‍ക്കാര്‍ സ്കൂളുകളില്‍ കിഫ്ബിയുടെ ഒരുകോടി ധനസഹായത്തോടെയുള്ള കെട്ടിട നിര്‍മാണങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കിഫ്ബിയുടെ 3 കോടി ധനസഹായമുള്ള സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം എസ്പിവികള്‍ വഴി വേഗത്തിലാക്കാനും തീരുമാനിച്ചു.

കെട്ടിടനിര്‍മ്മാണ ചുമതല കിലക്കാണ്. ഇത്തരത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന 446 സ്കൂളുകളുണ്ട്. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങള്‍ വേഗത്തില്‍ പൊളിച്ചു മാറ്റുന്നതിന് അനുമതി നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.
കില ഡയറക്ടര്‍ ജോയ് ഇളമണ്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു , കിഫ്ബി അഡീഷണല്‍ സിഇഒ സത്യജിത് രാജന്‍, തദ്ദേശസ്വയംഭരണ വകുപ്പിലെ എന്‍ജിനീയര്‍മാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button