LatestThiruvananthapuram

ഓണം കൈത്തറി വിപണനമേളയ്ക്ക് ഇന്ന് തുടക്കം

“Manju”

തിരുവനന്തപുരം : കേരളത്തിലെ തനത് കൈത്തറി ഉത്പന്നങ്ങളുടെ മേന്‍മയും, പ്രാധാന്യവും വൈവിധ്യവും ജനങ്ങളില്‍ എത്തിക്കുന്നതിനും പരമ്പരാഗത കൈത്തറി മേഖലയെ സംരക്ഷിക്കുകയും അതുവഴി സാധാരണക്കാരായ നെയ്തു തൊഴിലാളികളെ സഹായിക്കുന്നതിനുമായി കൈത്തറി ആന്റ് ടെക്സ്‌റ്റൈല്‍സ് ഡയറക്ടറേറ്റിന്റെയും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ “ഓണം കൈത്തറി മേള-2021” 13 മുതല്‍ 20 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും.

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് 13ന് വൈകിട്ട് ഏഴിന് മേള ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മേളയില്‍ ബാലരാമപുരം കൈത്തറി ഉത്പന്നങ്ങളായ പുളിയിലക്കര മുണ്ടുകള്‍, സാരികള്‍, ഒറിജിനല്‍ കസവു സാരികള്‍, കസവു മുണ്ടുകള്‍, ബെഡ് ഷീറ്റുകള്‍, വിവിധ തരം ടവ്വലുകള്‍, ഫര്‍ണിഷിംഗ് ക്ലോത്തുകള്‍, ഷര്‍ട്ടിങ്, സ്യൂട്ടിങ്, റെഡിമെയ്ഡുകള്‍ തുടങ്ങി വൈവിധ്യങ്ങളായ കൈത്തറി വസ്ത്രങ്ങള്‍ 20 ശതമാനം ഗവ. റിബേറ്റില്‍ ലഭിക്കും. മേള സന്ദര്‍ശിക്കുന്നതിനും കൈത്തറി വസ്ത്രങ്ങള്‍ വാങ്ങുന്നതിനും 9447371377, 9495271618, 7356860615, 9495392913 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.

Related Articles

Back to top button