KeralaLatest

പ്രതീക്ഷ അര്‍പ്പിച്ച്‌ നെയ്ത് വ്യവസായം

“Manju”

മൂവാറ്റുപുഴ: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ നെയ്ത്തുകാരുടെ പ്രതീക്ഷക്കും ചിറകു മുളച്ചു. മേക്കടമ്പ് ഗ്രാമത്തിലെ മൂവാറ്റുപുഴ ഹാന്‍റ്ലൂം വേവേഴ്സ് ഇന്‍ഡസ്ട്രീയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെയ്ത്തുശാലയിലെ തറികള്‍ വീണ്ടും ചലിച്ചു തുടങ്ങി. ഈ ഓണകാലത്തെ പ്രതീക്ഷയോടെ വരവേല്‍ക്കുകയാണ് മൂവാറ്റുപുഴ മേക്കടമ്പിലെ നെയ്ത്തു തൊഴിലാളികള്‍.കോവിഡ് പ്രതിസന്ധി മൂലം ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനാകാതെ കഴിഞ്ഞ ഓണവും, വിഷുവും, പെരുന്നാളുകളുമെല്ലാം ഇവര്‍ക്ക് നഷ്ടപെട്ടിരുന്നു. നിയന്ത്രണങ്ങളില്‍ എല്ലാം അടഞ്ഞപ്പോള്‍ തറികളുടെ ശബ്ദവും നിലച്ചിരുന്നു. നേരത്തെ നെയ്തുവച്ചിരുന്ന മുണ്ടുകളും തോര്‍ത്തുമെല്ലാം ചില്ലലമാരിയില്‍ ഒതുങ്ങികൂടി. ഇക്കുറി നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ ഇവര്‍ വന്‍ പ്രതീക്ഷയിലാണ്.

Related Articles

Back to top button