KeralaLatest

40 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ ഭ്രൂണം

“Manju”

 

40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ ഭ്രൂണം കണ്ടെത്തി. ബീഹാറിലെ മോത്തിഹാരി ഗ്രാമത്തിലാണ് സംഭവം.
കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. പത്ത് ലക്ഷം പേരില്‍ അഞ്ച് പേര്‍ക്ക് മാത്രം വരുന്ന ഒരു അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മോത്തിഹാരിയിലെ റെഹ്മാനിയ മെഡിക്കല്‍ സെന്ററിലാണ് വയറ് വേദനയെ തുടര്‍ന്ന് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. വയറ് വീര്‍ത്തിരുന്നതിനാല്‍ കുഞ്ഞിന് മൂത്രമൊഴിക്കാന്‍ പ്രയാസമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പരിശോധന നടത്താന്‍ വേണ്ടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. നിരവധി പരിശോധനകളും നടത്തി. എന്നാല്‍ പരിശോധനാഫലം കണ്ട് ഡോക്ടര്‍മാര്‍ അത്ഭുതപ്പെട്ടുപോയി.
അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഒരു കുഞ്ഞ് വളരുന്നതിനിടെ ആ കുഞ്ഞിന്റെ വയറ്റിനുള്ള ഭ്രൂണം വികസിക്കുന്ന ഒരു അപൂര്‍വ അവസ്ഥയായിരുന്നു അത്. ‘ഫീറ്റസ് ഇന്‍ ഫ്യൂ’ എന്നാണ് ഇതിനെ വിളിക്കുന്നത്. ഉടനടി ചികിത്സിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ അവസ്ഥ വഷളാകുമെന്ന് മനസിലായതോടെ ശസ്ത്രക്രിയ നടത്തി ഭ്രൂണം പുറത്തെടുക്കുകയായിരുന്നു. ഓപ്പറേഷന് ശേഷം കുട്ടി സുഖം പ്രാപിക്കുന്നുവെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഈ അവസ്ഥ ആര്ക്കും സംഭവിക്കാം. അത് തികച്ചും യാദൃശ്ചികമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ അവസ്ഥ ആദ്യമായി കണ്ടെത്തിയത്.

Related Articles

Back to top button