IndiaLatest

അമൃത് മഹോത്സവത്തിന് നാളെ തുടക്കം

“Manju”

ന്യൂഡല്‍ഹി ; സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം ആണ്ടിലേക്ക് രാജ്യം എത്തുമ്പോള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അമൃത് മഹോത് മഹോത്സവത്തിന് കൂടിയാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. 1800 പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ പ്രതിരോധ സേനകളും ആസാദി കാ അമൃത് മഹോത്സവ് വിപുലമായി ആഘോഷിക്കും.

സ്വാതന്ത്ര്യസമരത്തിന്റെ ചൈതന്യം, രക്തസാക്ഷികള്‍ക്കുള്ള ആദരാഞ്ജലി, സ്വതന്ത്ര ഭാരതത്തെ സൃഷ്ടിക്കാനുള്ള അവരുടെ പ്രതിജ്ഞ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും 75 വര്‍ഷത്തെ സ്വാതന്ത്ര്യത്തിന്റെ ഉത്സവം. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്നത് 130 കോടി ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെയാണ്. ഇതില്‍ ജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണ്. ഈ പങ്കാളിത്തത്തില്‍ 130 കോടി ഭാരതീയരുടെ വികാരങ്ങളും നിര്‍ദ്ദേശങ്ങളും സ്വപ്‌നങ്ങളും ഉള്‍പ്പെടുന്നു.

Related Articles

Back to top button