KeralaLatest

ചരിത്ര മുഹൂര്‍ത്തങ്ങളുടെ സാക്ഷിയായ മാടായിപ്പറ

“Manju”

അനൂപ് എം സി

സമുദ്രനിരപ്പില്‍ നിന്നും 120 അടി ഉയരത്തിൽ 600ഏക്കര്‍ വിസ്തീര്‍ണ്ണത്തിലും തല ഉയർത്തി നിൽക്കുന്ന ഹരിതവര്‍ണ്ണമടങ്ങിയ മാടായി പാറ. പ്രകൃതിയും ഭൂമിയും തമ്മില്‍ പ്രണയിക്കുമ്പോള്‍ അത്യപൂര്‍വ്വമായ കാഴ്ചയായ മാടായിപാറ ഏതൊരാളുടെയും കണ്ണഞ്ചിപ്പിക്കുന്നതാണ്. മാടായി പാറയിലെ പ്രകൃതി ഭംഗി ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്.

ഉത്തരകേരളത്തിലെ ഉള്‍നാടന്‍കുന്നുകളില്‍ ഏറെ പ്രശസ്തമായ മാടായിപ്പാറ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങളുടെ സാക്ഷി കൂടിയാണ്. പാറയുടെ സമീത്തുകൂടി കടന്നു പോകുന്ന പുഴകളും അറബികടലിന്റെയും ഏഴിമലകളുടെയും സാമീപ്യവും ജനസമൃദ്ധി കാത്തു സൂക്ഷിക്കുന്നതിനും മാടായി പാറയുടെ സമ്പുഷ്ടമായ ജൈവവൈവിദ്ധ്യ സാന്നിദ്ധ്യത്തിനു കഴിയുന്നു.

അപൂര്‍വ്വങ്ങളായ പക്ഷികള്‍ ചിത്രശലഭങ്ങള്‍ ഔഷധ സസ്യങ്ങള്‍ പുല്‍ച്ചെടികള്‍ ചെറു തവളകള്‍ ആമ്പലുകള്‍ ഏതു വേനലിലും വറ്റാത്ത വടുകുന്ത തടാകം,ചതുര കിണര്‍, മാടായി കോട്ട, ജൂതകുളം തുടങ്ങിയ ചരിത്ര സ്മാരകങ്ങളും മാടായി പാറയുടെ പ്രത്യകതയാണ്. പാറ പച്ചപരവതാനി വിരിച്ചതോടെ പരിസ്ഥിതി പഠനത്തിനും സന്ദര്‍ശകരുടെ വരവിനും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി. ഇവിടുത്തെ കാറ്റിനും പൂവിനും പ്രകൃതിയ്ക്കും പറയാനുണ്ട് ഒട്ടെറേ പ്രണയകഥകള്‍.

ലോകചരിത്രത്തില്‍ ഇടം പിടിച്ച മാടായി കോട്ടയ്ക്കും പറയാനുണ്ട് ഒത്തിരി ചരിത്ര കഥകള്‍. പ്രാചീന കേരള ചരിത്രത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഏഴിമല.മുഷക രാജാക്കന്മാരുടെ സ്ഥാനോഹര കഥകൾ കൊണ്ടാടിയിരുന്ന മാടായി കോട്ട എന്ന തിക്കനല്‍ കോട്ട കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത് .

 

Related Articles

Back to top button