KeralaLatestThrissur

ഒരു വ്യക്തി, ഒരു വൃക്ഷം ദേശത്തിനായ് പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

പേരാമംഗലം: പര്യാവരൺ സംരക്ഷൺ ഗതിവിധിയുടെയും ശാന്തിഗിരി ആശ്രമം തങ്ങാലൂര്‍ ബ്രാഞ്ചിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഒരു വ്യക്തി, ഒരു വൃക്ഷം ദേശത്തിനായി എന്ന പരിപാടിയുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം, തങ്ങാലൂര്‍ ബ്രാഞ്ച് അഡ്മിനിസ്ട്രേഷന്‍ ഹെഡ് ജനനി വിജയ ജ്ഞാനതപസ്വിനി പ്ലാവിന്റെ തൈ നാട്ടുകൊണ്ട് നിർവഹിച്ചു. എഴുപത്തിയഞ്ചാമത് സാതന്ത്ര്യദിനാഘോഷമായ ഇന്ന് നടന്ന ചടങ്ങിൽ സംയോജക് സി. കെ. സുദർശനകുമാർ (പര്യാവരൺ സംരക്ഷൺ ഗതിവിധി തൃശൂർ മഹാനഗര്‍), ശ്രീ. ബിജുമോന്‍ പി. എം. (കോര്‍ഡിനേറ്റര്‍, ശാന്തിഗിരി ആശ്രമം, തങ്ങാലൂര്‍ ബ്രാഞ്ച്), അശോകൻ (പേരാമംഗലം നഗർ സേവാപ്രമുഖ്), പ്രഭകുമാർ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button