InternationalLatest

കൊവിഡ് ബാധിതര്‍ പതിനെട്ടര കോടി കടന്നു

“Manju”

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ടര കോടി പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ നാല്‍പത് ലക്ഷം കടന്നു.നിലവില്‍ ഒരു കോടി പതിനാറ് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ബ്രസീലില്‍ അറുപതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷമായി ഉയര്‍ന്നു. നാല് ലക്ഷത്തിലധികം പേര്‍ മരിച്ചു. അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തിയാറ് ലക്ഷം പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. 6.21 ലക്ഷം പേര്‍ മരിച്ചു.

ഇന്ത്യയില്‍ 34,703 പുതിയ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. 111 ദിവസത്തിനിടെയുള്ള ഏറ്റവും ചെറിയ പ്രതിദിന കണക്കാണിത്​. 4,64,357 പേര്‍ മാത്രമാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 97.17 ശതമാനമാണ്​ രോഗമുക്തി നിരക്ക്​. കഴിഞ്ഞ ദിവസം 51,864 പേര്‍ ​രോഗമുക്തി നേടി. ഇതുവരെ 2.97 കോടിയാളുകളാണ്​ രാജ്യത്ത്​ കോവിഡില്‍ നിന്ന്​ മുക്തി നേടിയത്​. തുടര്‍ച്ചയായി 54ാം ദിവസമാണ്​ രോഗികളേക്കാള്‍ ഏ​റെ പേര്‍ രോഗമുക്​തി നേടിയത്​. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 2.11 ശതമാനമാണ്​. ആഴ്​ചയിലുള്ള പോസിറ്റിവിറ്റി നിരക്ക്​ 2.40 ശതമാനമാണ്​. രാജ്യത്ത്​ പ്രതിദിനം നടത്തുന്ന ടെസ്​റ്റുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്​.

Related Articles

Back to top button