Uncategorized

നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഫ്‌ളാഗ്‌ഓഫ് ചെയ്ത് പ്രധാനമന്ത്രി

“Manju”

ഹിമാചല്‍ പ്രദേശ് : രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഫ്‌ളാഗ്‌ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചല്‍ പ്രദേശിലെ ഉന റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഹിമാചല്‍ പ്രദേശിലെ അംബ് അന്‍ഡൗറ മുതല്‍ ന്യൂഡല്‍ഹി വരെയാണ് ട്രെയിന്‍ ഓടുക.

അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂര്‍ സാഹിബ്, ഉന എന്നിവിടങ്ങളിലാണ് പുതിയ ട്രെയിനിന് സ്റ്റോപ്പുകള്‍ ഉള്ളത്. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും ട്രെയിന്‍ സര്‍വ്വീസ് നടത്തും. 52 സെക്കന്റുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടുക. പുതുതായി ആരംഭിച്ചിരിക്കുന്ന ട്രെയിന്‍ സര്‍വ്വീസ് മേഖലയിലെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും എന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. പുതിയ വന്ദേ ഭാരത് ട്രെയിന്‍ പഴയതില്‍ നിന്നും വ്യത്യസ്തമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന വേഗത കൈവരിക്കാന്‍ ട്രെയിനിന് ആകുമെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ ഒന്‍പതാമത്തെ ഹിമാചല്‍ സന്ദര്‍ശനമാണിത്. ഉനയിലെ പെഖുബെല ഹെലിപാഡിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഹിമാചലിലെ തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് ജില്ലകളിലെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. ശേഷം ഉന, ചമ്പ ജില്ലകളിലെ പരിപാടികളെ അദ്ദേഹം അഭിസംബോധന ചെയ്യും. ഈ വര്‍ഷം അവസാനമാണ് ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Related Articles

Back to top button