IndiaLatest

ഭൂരഹിതരായ തൊഴിലാളികള്‍ക്ക്​ പ്രതിവര്‍ഷം 6000 രൂപ

“Manju”

ഛത്തിസ്​ഗഡില്‍ ഭൂരഹിതരായ തൊഴിലാളികള്‍ക്ക്​ പ്രതിവര്‍ഷം 6000 രൂപ നല്‍കുന്ന പദ്ധതിക്ക്​ തുടക്കം. ഭൂമിയില്ലാത്ത 12 ലക്ഷം കുടുംബങ്ങളാണ്​ പദ്ധതിയുടെ ഗുണഭോക്താക്കള്‍. മുഖ്യമന്ത്രി ഭൂപേഷ്​ ബാഗല്‍ ജൂലൈ 28നാണ്​ നിയമസഭയില്‍ പദ്ധതി പ്രഖ്യാപിച്ചത്​.

സംസ്​ഥാനത്തെ ഗ്രാമീണ മേഖലയിലുള്ള ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്ക്​ ജീവിക്കാനായി മിനിമം വേതനം ഉറപ്പാക്കുന്നതിനായാണ്​ പദ്ധതി കൊണ്ടുവന്നത്​. അടുത്ത വര്‍ഷം മാര്‍ച്ച്‌​ 31ന്​ മുമ്പായി ഗുണഭോക്താക്കള്‍ക്ക്​ ധനസഹായം ലഭ്യമാകും.

Related Articles

Back to top button