IndiaLatest

മുതലാളിയുടെ സര്‍പ്രൈസ് സമ്മാനം​; ഫോര്‍ഡ്​ കാര്‍!

“Manju”

ദുബൈ: മുതലാളിമാര്‍ക്ക്​ ജീവനക്കാരോട്​ ഇഷ്​ടം തോന്നുന്നത്​ എ​പ്പോഴും സംഭവിക്കുന്ന കാര്യമല്ല. ഇഷ്​ടം തോന്നിയാല്‍ തന്നെ തുറന്നുപറയാനോ സമ്മാനം കൊടുക്കാനോ മുതിരുന്ന മുതലാളിമാരും കുറവാണ്​. എന്നാല്‍, ദുബൈയില്‍ ഒരു മുതലാളി തന്റെ ഡ്രൈവറുടെ മികച്ച സേവനത്തിന്​ സര്‍പ്രൈസ്​ ഗിഫ്​റ്റായി നല്‍കിയത്​ ഫോര്‍ഡ്​ കാറും സൈക്കിളും. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ ഇസ്​മായിലാണ്​ സര്‍പ്രൈസ്​ കിട്ടിയ വ്യക്​തി. ജര്‍മന്‍ സ്വദേശിയും ബിസിനസുകാരനുമായ ഡെന്നിസ്​ ലൂയിസാണ്​ തന്റെ ഡ്രൈവറെ​ വമ്പന്‍ ഗിഫ്​റ്റ്​ നല്‍കി ഞെട്ടിച്ചത്​.
കഴിഞ്ഞ 16 വര്‍ഷമായി ദുബൈയില്‍ പ്രവാസിയായ ഇസ്​മായില്‍ വിവിധ സ്​ഥാപനങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്​തിട്ടുണ്ട്​. മൂന്നു വര്‍ഷം മുമ്പ്​ മാത്രമാണ്​ ഡെന്നിസിന്റെ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്​. വളരെ തിരക്കിട്ട ബിസിനസ്​ കൈകാര്യം ചെയ്യുന്ന ഡെന്നിസിന്​ കൂടെയുള്ളവര്‍ കൃത്യനിഷ്​ഠയും ആത്മാര്‍ഥതയും ഉള്ളവരാകണമെന്നത്​ നിര്‍ബന്ധമാണ്​. ഇസ്​മായിലിനെ കുറിച്ച്‌ കഴിഞ്ഞ മൂന്നു വര്‍ഷത്തെ അനുഭവത്തില്‍ പൂര്‍ണ തൃപ്​തനാണിദ്ദേഹം. ഈ സേവനത്തിന്​​ തിരിച്ചെന്തെങ്കിലും നല്‍കലാണ്​ സമ്മാനത്തിലൂടെ ഉദ്ദേശിച്ചതെന്ന്​ ഡെന്നിസ്​ ഇന്‍സ്​റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.
സ്​ഥിരമായി സൈക്കിള്‍ റൈഡിങ്​ ചെയ്യുന്ന ഡെന്നിസ്​, ഇസ്​മായിലിന്​ ഇതിലെ താല്‍പര്യം തിരിച്ചറിഞ്ഞാണ്​ സൈക്കി​ള്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചത്​.  പ്രത്യേകിച്ച്‌​ മുന്നറിയിപ്പൊന്നും നല്‍കാതെയാണ്​ സൈക്കി​ള്‍ ഷോറൂമിലേക്ക്​ ഡ്രൈവറെ ഇദ്ദേഹം വിളിച്ചുകൊണ്ടുപോയത്​. റൈഡിങ്ങിന്​ ഉപയോഗിക്കുന്ന വിലകൂടിയ സൈക്കിള്‍ ലഭിച്ചപ്പോള്‍ തന്നെ ഇസ്​മായില്‍ ആശ്ചര്യപ്പെട്ടു. തുടര്‍ന്നാണ്​ നിനക്ക്​ ഒരു കാര്യം കൂടി കരുതിവെച്ചിട്ടുണ്ട്​ എന്ന്​ പറഞ്ഞ്​ ഡെന്നിസ്​ സൈക്കിള്‍ ഷോറൂമിന്​ മുന്നില്‍ നിര്‍ത്തിയിട്ട കാറിനടുത്തേക്ക്​ കൊണ്ടുപോകുന്നത്​. കാറില്ലാതെ സൈക്കിള്‍ മാത്രമായിട്ട്​ കാര്യമില്ല എന്നും​ പറഞ്ഞ്​ കീ കൈമാറിയതോടെ അക്ഷരാര്‍ഥത്തില്‍ ഇസ്​മായിലി​ന്റെറ കണ്ണുതള്ളി​.
ഇതാദ്യമായല്ല ഇസ്​മായിലിന്​ ഡെന്നിസി​െന്‍റ സമ്മാനം ലഭിക്കുന്നത്​. കഴിഞ്ഞ ജന്മദിനത്തില്‍ ഐ ഫോണും വാച്ചുമാണ്​ സമ്മാനമായി നല്‍കിയത്​. മുതലാളിക്ക്​ ​തൊഴിലാളിയെ കുറിച്ച്‌​ പറയാനുള്ളത്​ പോലെ, തിരിച്ചും നല്ലത്​ മാത്രമാണ്​ അനുഭവിക്കാനായതെന്ന്​ ഇസ്​മായില്‍ പറയുന്നു. വളരെ മാന്യമായ പെരുമാറ്റവും മറ്റുള്ളവരെ പരിഗണിക്കുന്ന സ്വഭാവവും തന്റെ മുതലാളിയുടെ പ്രത്യേകതയാണെന്ന്​ അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ ഡെന്നിസ്​ പങ്കു​വെച്ച സമ്മാനം കൈമാറുന്ന വിഡിയോ വൈറലായതോടെ ധാരാളം ആളുകള്‍ വിശേഷങ്ങള്‍ അന്വേഷിച്ച്‌​ വിളിക്കുന്നുണ്ടെന്നും ഇസ്​മായില്‍ കൂട്ടിച്ചേര്‍ത്തു. ദുബൈ റാശിദിയ്യയില്‍ കുടുംബസമേതമാണ്​ ഇദ്ദേഹം കഴിയുന്നത്​.

Related Articles

Back to top button