India

ബംഗാളിലെ റെയിൽവേ സ്റ്റേഷൻ സ്‌ഫോടനം; ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ

“Manju”

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ബംഗ്ലാദേശ് സ്വദേശിയെയാണ് അറസ്റ്റിലായത്. സിഐഡിയ്ക്കാണ് അന്വേഷണ ചുമതല.

അറസ്റ്റുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നാണ് റിപ്പോർട്ടുകൾ.

ഫെബ്രുവരി 17 ന് മുർഷിദാബാദിലെ നിമിത റെയിൽവേ സ്റ്റേഷനിലായിരുന്നു അറസ്റ്റിനാസ്പദമായ സംഭവം. തൃണമൂൽ കോൺഗ്രസ് എംഎൽഎയും മന്ത്രിയുമായ ഹൊസ്സൈനും സംഘവും ട്രെയിൻ കാത്തു നിൽക്കുന്നതിനിടെയായിരുന്നു ബോംബ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ മന്ത്രിയ്ക്കും കൂടെയുണ്ടായിരുന്ന പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

 

Related Articles

Back to top button