KannurKeralaLatest

വിദ്യാദർശനം പദ്ധതി ഓൺലൈൻ പഠനത്തിന് താങ്ങായി

“Manju”

പ്രജീഷ് വള്ള്യായി

തലശ്ശേരി :സേവ പ്രവാസി പത്തായക്കുന്ന് – കൊങ്കച്ചി കൂട്ടായ്മ കോവിഡ് ലോക് ഡൌൺകാല സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പൊരുക്കിയ ഓൺലൈൻ പഠനത്തിനു ബുദ്ധിമുട്ടനുഭവിക്കുന്ന 12 വിദ്യാർത്ഥികൾക്ക് സൗജന്യമായി സ്മാർട്ട്‌ ടെലിവിഷനുകൾ വിതരണം ചെയ്തു.. ദേശീയ സേവാ ഭാരതിയുമായി സംയോജിച്ചു വിദ്യാദര്ശനം പദ്ധതിയിലൂടെയാണ് സ്മാർട്ട്‌ ടിവികൾ വിതരണം ചെയ്തത്.

ജൂൺ 16 ചൊവ്വാഴ്ച പത്തായക്കുന്നു ഗുരുദേവവിലാസം വായനശാല ഹാളിൽ പതിനാലാം വാർഡ്‌ മെമ്പർ ശ്രീമതി മജിഷയുടെ അധ്യക്ഷതയിൽ നടന്ന വിതരണ പരിപാടി സേവ ഭാരതി കണ്ണൂർ ജില്ല സംഘടനാ സെക്രട്ടറി ശ്രീ ഗിരീഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.. എസ് ബി ഐ പത്തായക്കുന്നു ശാഖ മേനേജർ ശ്രീ വിഷ്ണു മുരളി ആദ്യ വിതരണം നടത്തി..പ്രജിത് സ്വാഗതവും ആശിഷ് നന്ദിയും പറഞ്ഞു.. മുസ്തഫ മാസ്റ്റർ (പാട്യം എൽ പി സ്കൂൾ )അനൂപ് മാസ്റ്റർ (സൗത്ത് പാട്യം യു പി സ്കൂൾ), ജയേഷ് ( അസിസ്റ്റന്റ് എഞ്ചിനീയർ കെ എസ് ഇ ബി പാട്യം ), ബിജിത്ത് (സേവാഭാരതി ) തുടങ്ങിയവർ ആശംസകൾ അറിയിച്ചു… ഷംജിത് കെ, മനോജ്‌ സി, അജയൻ മമ്പള്ളി, വിവിൻ ചന്ദ്രൻ, രത്‌നാകരൻ, ജയലക്ഷ്മി, രാജേന്ദ്രൻ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 

Related Articles

Back to top button