IndiaLatest

വിമാനം റാഞ്ചുമെന്ന് ഫോണ്‍കോള്‍: സുരക്ഷ ശക്തമാക്കി

“Manju”

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. ഭീഷണി സന്ദേശം എത്തിയത് എയര്‍ ഇന്ത്യയുടെ കൊല്‍ക്കത്തയിലെ ഓഫീസിലേക്കാണ്. എയര്‍പോര്‍ട്ടിലേക്ക് പ്രശാന്ത് ബിശ്വ എന്നയാളാണ് ഫോണ്‍ വിളിച്ചത്.

ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഭീഷണി ബംഗാളി ഭാഷയിലായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ബിന്ദനഗര്‍ പോലീസ് പര്‍ഗനാസ് സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആണ് നടക്കുന്നത്.

Related Articles

Back to top button