India

വന്യമൃഗങ്ങളുടെ ശരീര ഭാഗങ്ങൾ; കള്ളക്കടത്ത് പിടികൂടി പോലീസ്; രണ്ട് പേർ അറസ്റ്റിൽ

“Manju”

ദിസ്പൂർ: അസമിൽ വൻ കള്ളക്കടത്ത് വേട്ട നടത്തി പോലീസ്. ആനയുടെ കണങ്കാൽ, മാനിന്റെ കൊമ്പുകൾ, ആമയുടെ തൊലി തുടങ്ങി വന്യമൃഗങ്ങളുടെ ശരീര ഭാഗങ്ങൾ പോലീസ് പിടികൂടി. കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലാണ്.

കർബി ആംഗ്ലോങ് പോലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളുടെ പക്കൽ നിന്നും 795 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. അസമിലെ ഘട്ട്ഘട്ടി പ്രദേശത്ത് നിന്നാണ് രണ്ടംഗ സംഘത്തെയും നിരോധിത വസ്തുക്കളും പോലീസ് പിടികൂടിയത്. പോലീസിന്റെ നീക്കം അഭിനന്ദനീയാർഹമാണെന്ന് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ പ്രതികരിച്ചു.

അതേസമയം കഴിഞ്ഞ എട്ട് മാസ കാലയളവിൽ 344 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയതായി അസം പോലീസ് ഡിജിപി അറിയിച്ചു. ഇക്കാലയളിവിൽ 1,879 കേസുകൾ രജിസ്റ്റർ ചെയ്തതായും 3,216 പേർ അറസ്റ്റിലായതായും പോലീസ് വ്യക്തമാക്കി.

Related Articles

Back to top button