KeralaLatest

സഹോദരന്‍ സാഹിത്യ പുരസ്‌കാരത്തിന് തസ്മിന്‍ ശിഹാബ് അര്‍ഹയായി

“Manju”

മുവാറ്റുപുഴ ;കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറായിയിലെ സഹോദരന്‍ അയ്യപ്പന്‍ സ്മാരകം പ്രതിവര്‍ഷം നല്‍കിവരുന്ന സഹോദരന്‍ സാഹിത്യ പുരസ്കാരത്തിന് യുവ സാഹിത്യകാരി തസ്മിന്‍ ശിഹാബ് അര്‍ഹയായി. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘സുമയ്യ’ എന്ന ബാലസാഹിത്യ കൃതിക്കാണ് അവാര്‍ഡ് ലഭ്യമായത്. കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശിയായ തസ്മിന്‍ ശിഹാബ് ഇപ്പോള്‍ മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്.

ഈയിടെ അകാലത്തില്‍ അന്തരിച്ച പി.എസ് ബാനര്‍ജിയാണ് പുസ്തകം പ്രകാശനം ചെയ്തത്. 20,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് സഹോദരന്‍ അയ്യപ്പന്റെ 132-ാമത് ജന്മവാര്‍ഷിക ദിനമായ ആഗസ്റ്റ് 22ന് വൈകീട്ട് നാലിന് സഹോദരന്‍ അയ്യപ്പന്‍ സ്മാരക ഹാളില്‍ കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തുന്ന ചടങ്ങില്‍വച്ച്‌ പുരസ്‌കാര നിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ എം.കെ സാനു മാസ്റ്റര്‍ നല്‍കും. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫസര്‍ എം.കെ സാനു മാസ്റ്റര്‍, പൂയപ്പിള്ളി തങ്കപ്പന്‍, സിപ്പി പള്ളിപ്പുറം, ഓക്കേ കൃഷ്ണകുമാര്‍, എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

Related Articles

Back to top button