KeralaLatest

അനധികൃതമായി അതിര്‍ത്തി കടന്ന് എത്തിയ ബന്ധുവിനെ കൂട്ടാന്‍ പോയ സിപിഎം നേതാവിനും കുടുംബത്തിനും കോവിഡ്‌

“Manju”

ശ്രീജ.എസ്

 

കാഞ്ഞങ്ങാട്: കൊറോണ വിമുക്തമായിരുന്ന കാസര്‍കോടിനെ ആശങ്കയിലാക്കി ഒറ്റ ദിവസം 10 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്‌. .

മഞ്ചേശ്വരത്തെ സിപിഎം നേതാവും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

മെയ് മാസം നാലാം തിയതി മഹാരാഷ്ട്രയില്‍ നിന്ന് ഇദ്ദേഹത്തിന്റെ ബന്ധു എത്തിയിരുന്നു. നിയമാനുസൃതമല്ലാതെ എത്തിയ ഈ ബന്ധുവിനെ കോവിഡ് പ്രതിരോധ സെല്ലില്‍ അറിയിക്കാതെ വീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു.

മെയ് 11ന് ഇദ്ദേഹം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് പൊതുപ്രവര്‍ത്തകനും ഭാര്യയും മക്കളും നിരീക്ഷണത്തിലായത്. ഇന്നലെയാണ് പൊതുപ്രവര്‍ത്തകനും കുടുംബത്തിനും കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ പൈവിളകെ പഞ്ചായത്ത് അംഗമാണ്. അതിനാല്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റിനോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പൊതുപ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗിയെ സന്ദര്‍ശിക്കാനായി മൂന്ന് തവണ പോയിരുന്നു. ക്യാന്‍സര്‍ വാര്‍ഡിന് പുറമെ എക്‌സ്‌റേ യൂണിറ്റ്, ലാബ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആശുപത്രി ജീവനക്കാരോടും ക്വാറന്റീനില്‍ പോകാനും സ്രവ പരിശോധന നടത്താനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെയും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button