InternationalLatest

യു.എ.ഇയില്‍ കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വന്‍പിഴയും ജയില്‍ശിക്ഷയും .

“Manju”

ശ്രീജ.എസ്

 

കോവിഡ് 19: പ്രതിരോധ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയാണ് രാജ്യം നല്‍കുന്നത്. തുടര്‍ച്ചയായി നിയമം ലംഘിക്കുന്നവര്‍ക്ക് 6 മാസത്തെ ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം പിഴയും നല്‍കേണ്ടിവരും.

കൊറോണ വൈറസ് ബാധ സംശയിക്കുന്നവര്‍/കൊറോണ രോഗികള്‍ എന്നിവര്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചാല്‍ 50,000 ദിര്‍ഹമാണ് പിഴ. കോവിഡ് 19 പരിശോധന കഴിഞ്ഞവരുടെ രോഗവിവരങ്ങള്‍ നിരീക്ഷിക്കാനുള്ള അല്‍ ഹോസന്‍ യുഎഇ അടക്കമുള്ള ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതിരുന്നാലും പിഴയുണ്ട്. കൊറോണ സ്ഥിരീകരിച്ചവര്‍ പുറത്തിറങ്ങി നടക്കുന്നുണ്ടോ എന്നറിയുന്നതിനായി അവര്‍ക്കേര്‍പ്പെടുത്തിയ ഇലക്ട്രോണിക് ബ്രേസ്ലെറ്റ് മനഃപൂര്‍വ്വം കേടു വരുത്തിയാലും പിഴ നല്‍കണം. 10,000 ദിര്‍ഹമാണ് മേല്‍പറഞ്ഞ രണ്ടു കുറ്റങ്ങള്‍ക്കുമുള്ള പിഴ. കൊവിഡ് രോഗികളുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കിയാല്‍ 2000 ദിര്‍ഹമാണ് പിഴ.

മുന്നറിയിപ്പ് അവഗണിച്ച് കുടുംബയോഗങ്ങളും മറ്റും സംഘടിപ്പിച്ചാല്‍ 10,000 ദിര്‍ഹവും, സ്വകാര്യ ക്ലാസ്സുകള്‍ സംഘടിപ്പിച്ചാല്‍, അത് സൗജന്യമാണെങ്കില്‍ കൂടി കുറ്റകരമാണ്. 20,000 ദിര്‍ഹമാണ് ഇതിനുള്ള പിഴ. കൊറോണ പരിശോധന നടത്താന്‍ വിസമ്മതിച്ചാല്‍ 5000 ഉം, യാത്രാനുമതി ലംഘിച്ച് പുറത്തിറങ്ങുന്നതിന് 3000 ദിര്‍ഹവും പിഴ ചുമത്തും. തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കാത്തതിന് 20,000 ദിര്‍ഹമാണ് പിഴ.

Related Articles

Back to top button