IndiaLatest

കാബുളില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 78 അഫ്ഗാനികളില്‍ 16 പേര്‍ക്ക് കൊവിഡ്

“Manju”

ന്യൂഡല്‍ഹി: ഇന്നലെ കാബുളില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 78 അഫ്ഗാനികളില്‍ 16 പേര്‍ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു . മുന്‍കരുതല്‍ എന്ന നിലയില്‍ 78 പേരെയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച 16 പേര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമല്ല.

രോഗം ബാധിച്ചവരില്‍ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥങ്ങളുടെ പകര്‍പ്പുകള്‍ കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുപോയ മൂന്ന് ഗ്രാന്റികളും ഉള്‍പ്പെടുന്നു . ചൊവ്വാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ സിഖ് വിശുദ്ധ ഗ്രന്ഥത്തിന്റെ പകര്‍പ്പുകള്‍ സ്വീകരിച്ച കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി, ഒരു പകര്‍പ്പ് തലയില്‍ വഹിക്കുന്ന ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

228 ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെ 626 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇതുവരെ ഒഴിപ്പിച്ചതായി മന്ത്രി ഹര്‍ദീപ് പുരി അറിയിച്ചു. അവരില്‍ 77 പേര്‍ അഫ്ഗാന്‍ സിഖുകാരാണെന്നും അദ്ദേഹം അറിയിച്ചു. ഒഴിപ്പിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണത്തില്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടുന്നില്ല, പുരി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button