IndiaLatest

അഫ്ഗാനില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരേയും തിരികെ എത്തിക്കും: വിദേശകാര്യ മന്ത്രി

“Manju”

ന്യൂഡല്‍ഹി: ദോഹയില്‍ വെച്ച്‌ താലിബാന്‍ നല്‍കിയ വാക്കുപാലിച്ചില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍.അഫ്ഗാനിലെ സ്ഥിതിഗതികള്‍ മോശമാണെന്നും സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലിബാന്‍ നേതാക്കളും യുഎസും തമ്മില്‍ ഒപ്പിട്ട ദോഹ ഉടമ്പടിയില്‍, മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് താലിബാന്റെ നീക്കമെന്നും ജയ്ശങ്കര്‍ പറയുന്നു.

അഫ്ഗാനില്‍ കുടുങ്ങി കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും തിരികെ എത്തിക്കുക എന്നതിനാണ് മുന്‍ഗണനയെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്ത് കടക്കാനായി 15000ത്തോളം പേര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button