KeralaLatest

കൊല്ലത്ത് സ്പിരിറ്റ് ഉള്ളിൽ ചെന്ന് പൊലീസുകാരൻ മരിച്ച സംഭവവുമായി ഏറെ സാമ്യമുള്ള കേസ് ആണ് കലാഭവൻ മണിയുടേതെന്ന് സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ

“Manju”

കൊല്ലത്ത് സ്പിരിറ്റ് ഉള്ളിൽ ചെന്ന് പൊലീസുകാരൻ മരിച്ച സംഭവവുമായി ഏറെ സാമ്യമുള്ള കേസ് ആണ് കലാഭവൻ മണിയുടേതെന്ന് സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ. പൊലീസുകാരന്റെ മരണവാർത്ത വന്ന പത്രക്കുറിപ്പ് പങ്കുവച്ചായിരുന്നു രാമകൃഷ്ണന്റെ വെളിപ്പെടുത്തൽ. സർജിക്കൽ സ്പിരിറ്റ് കോള പാനീയത്തിൽ ചേർത്ത് കുടിക്കുന്നതിനിടെ അമിതമായ അളവിൽ സ്പിരിറ്റ് ഉള്ളിൽ ചെന്നതായിരുന്നു പൊലീസുകാരന്റെ മരണകാരണം. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലാകുകയും ചെയ്തു.

മണിച്ചേട്ടന്റെ കേസിലും സമാനമായ സാഹചര്യമാണ് ഉണ്ടായതെന്നും സുഹൃത്തുക്കളിൽ ഒരാൾ വാറ്റുചാരായത്തിൽ മിക്സ് ചെയ്ത് ബിയർ കുപ്പിയിലാക്കി ബിയറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചേട്ടന് നൽകുകയായിരുന്നുവെന്നും രാമകൃഷ്ണന്‍ പറയുന്നു.

രാമകൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ :

മണി ചേട്ടന്റെ മരണത്തോട് സമാനമായ സംഭവമാണിത്. ആദ്യകാലത്ത് മണി ചേട്ടന്റെ കേസ് അന്വേഷിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ ഞങ്ങളോട് വെളിപ്പെടിത്തിയതും ഇങ്ങനെയാണ്.
മണി ചേട്ടൻ ബിയർ ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന രണ്ട് സഹായികൾ പുറത്ത് പോയി കോള വാങ്ങിച്ചു കൊണ്ടുവരികയും പാഡിയിലേക്ക് ആരോ എത്തിച്ച വാറ്റുചാരായത്തിൽ മിക്സ് ചെയ്ത് ബിയർ കുപ്പിയിലാക്കി ബിയറാണെന്ന് തെറ്റിദ്ധരിപ്പിച്ച് നൽകുകയായിരുന്നു. ഇതാണ് പാഡിയിൽ നടന്ന സത്യമായ സംഭവം.

തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് പൊലീസ് ഒപ്പിട്ടു വാങ്ങിയതാണ്. കോള വാങ്ങിയ കടയും വാങ്ങിയത് ആരെല്ലാമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതാണ്. അതെല്ലാം അട്ടിമറിച്ചു. മണി ചേട്ടന്റെ കേസ് മാത്രം ഇതുവരെ തെളിഞ്ഞില്ല. പാഡി വൃത്തിയാക്കിയും മറ്റും തെളിവുകൾ നശിപ്പിക്കുകയും ചെയ്തു. മണിയേട്ടന്റെ മരണത്തിന് സമാനമായ മരണമാണ് മലപ്പുറത്തെ ഈ പൊലീസുദ്യോഗസ്ഥന്റേത്. ഇതെല്ലാം കാണുമ്പോൾ മണി ചേട്ടന്റെ കേസ് തെളിഞ്ഞിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുകയാണ്.

Related Articles

Back to top button