India

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള ഫോണ്‍ കോള്‍

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഇസ്രയേല്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. ബെഞ്ചമിന്‍ നെതന്യാഹുവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംസാരിച്ചു.
പ്രധാനമന്ത്രി നെതന്യാഹുവിനും ഇസ്രയേല്‍ ജനതയ്ക്കും പ്രധാനമന്ത്രി മോദി ജൂത നവവല്‍സര ആശംസകളും ജൂത ആഘോഷമായ സുക്കോട് ആശംസകളും നേര്‍ന്നു.

ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതി; വിശേഷിച്ച് കോവിഡ്-19ന്റെ സാഹചര്യത്തില്‍ ഗവേഷണം, രോഗ പരിശോധന, പ്രതിരോധ കുത്തിവെപ്പ് വികസിപ്പിക്കല്‍ എന്നീ മേഖലകളില്‍ ഉണ്ടായ പുരോഗതി; നേതാക്കള്‍ വിലയിരുത്തി. ഇരു രാജ്യങ്ങളിലെയും ജനതകളുടെ നേട്ടത്തിനായി മാത്രമല്ല, മാനവികതയുടെ ആകെ നന്‍മയ്ക്കായി ഈ സഹകരണം പ്രധാനമാണെന്ന് ഇരുവരും സമ്മതിച്ചു.

ജലം, കൃഷി, ആരോഗ്യം, വ്യാപാരം, സ്റ്റാര്‍ട്ടപ്പ്, നൂതനാശയം എന്നീ മേഖലകളില്‍ നടന്നുവരുന്ന സഹകരണം അവലോകനം ചെയ്ത അവര്‍, ഈ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു.

രൂപപ്പെട്ടുവരുന്ന മേഖലാതല, ആഗോള വെല്ലുവിളികളും അവസരങ്ങളും സംബന്ധിച്ച വിലയിരുത്തലുകള്‍ പങ്കുവെക്കുന്നതിനും അടുപ്പമുള്ളതും ശക്തവുമായ തന്ത്രപ്രധാനമായ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനു മാര്‍ഗനിര്‍ദേശം നല്‍കാനുമായി സ്ഥിരമായി ആശയവിനിമയം നടത്താന്‍ നേതാക്കള്‍ തീരുമാനിച്ചു.

**

Related Articles

Back to top button