Latest

കടലയുടെ ആരോഗ്യ ഗുണങ്ങള്‍

“Manju”

ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ് പയര്‍ വര്‍ഗ്ഗങ്ങള്‍. അവയില്‍ പ്രധാനിയാണ് കറുത്ത കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സമ്പന്നമായ സ്രോതസായതിനാല്‍ കടലയ്ക്ക് വിളര്‍ച്ച തടയാനും ഊര്‍ജ നില വര്‍ധിപ്പിക്കാനും കഴിയും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും വളരുന്ന കുട്ടികള്‍ക്കും ഇതേറെ നല്ലതാണ്.

സസ്യാഹാരികള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാനുള്ള നല്ലൊരുപാധിയാണ് കറുത്ത കടല. ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുളളതിനാല്‍ ദഹനസംബന്ധമായ അസുഖങ്ങളെ തടയുന്നു. ഫൈബര്‍ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു. കടലയില്‍ ഉയര്‍ന്ന ഫൈബര്‍, ആന്റിഓക്സിഡന്റ്, ഫൈബര്‍, വൈറ്റമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നു. ദിവസവും 3/4 കപ്പ് വെളള കടല കഴിക്കുന്നത് എല്‍.ഡി.എല്‍. കൊളസ്ട്രോളും മൊത്തത്തിലുളള കൊളസ്ട്രോള്‍ ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാന്‍ സഹായിക്കുന്നു.

മുഖം വൃത്തിയാക്കാന്‍ കറുത്ത കടല ഉപയോഗിക്കാം. കടല പേസ്റ്റ് മഞ്ഞളില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. 15 മിനിറ്റ് മുഖത്ത് സൂക്ഷിച്ചശേഷം തണുത്ത വെളളത്തില്‍ മുഖം കഴുകുക. വാര്‍ധക്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാടുകള്‍ കുറയ്ക്കാനും മുഖം തിളങ്ങാനും സഹായിക്കുന്നു. കടലയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ പതുക്കെ ദഹിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുകയും അതുവഴി ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിനും ഏറെ നല്ലതാണ് കറുത്ത കടല. ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് പോരാടുന്നു. കറുത്ത കടല പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ മുടി കൊഴിച്ചില്‍ തടയാം.

Related Articles

Back to top button